Latest NewsUAE

7 വര്‍ഷമായി തുടരുന്ന ശ്രമം: ഒടുവില്‍ ദുബായ് റാഫിളില്‍ കോടികള്‍ സ്വന്തമാക്കി മലയാളി യുവാവ്

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയറില്‍ ഏഴുവര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തി വന്ന മലയാളി യുവാവിന് ഒടുവില്‍ കോടികളുടെ സൗഭാഗ്യം. കേരളത്തില്‍ നിന്നുള്ള മുഹമ്മദ്‌ അസ്ലം അറയിലകത്ത് ആണ് ദുബായ് ഡ്യൂട്ടി ഫ്രീ നരുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയി.

31 കാരനായ അസ്ലം കഴിഞ്ഞ 7 വര്‍ഷമായി സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഭാഗ്യം കടാക്ഷിച്ചില്ല. ഇത്തവണ ആദ്യമായാണ് അസ്ലം സ്വന്തമായി ടിക്കറ്റ് വാങ്ങിയത്. അസ്ലാമിന്റെ 0369 എന്ന ടിക്കറ്റ് നമ്പരാണ് 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 7.12 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അര്‍ഹമയാത്.

0369 തന്റെ ഭാഗ്യ നമ്പരായി കരുതുന്ന അസ്ലം കഴിഞ്ഞ വര്‍ഷം ഇതേ നമ്പരില്‍ ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ലഭിച്ചിരുന്നില്ല. ഫെബ്രുവരി മംഗളകരമായ മാസമാണെന്നാണ് അസ്ലം പറയുന്നത്. തന്റെ ജീവിതത്തിലെ പല നല്ല കാര്യങ്ങളും നടന്നിട്ടുള്ളത് മുന്‍ വര്‍ഷങ്ങളിലെ ഇതേസമയത്താണെന്നും അസ്ലം പറയുന്നു.

കുടുംബത്തോടൊപ്പം കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കാന്‍ ഉടനെ കേരളത്തിലേക്ക് പോകാനൊരുങ്ങുകയാണ് ഈ മലയാളി യുവാവ്.

അതേസമയം, മറ്റൊരു നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിയായ ജോണ്‍ കുര്യന്‍ ജോണ്‍ (56) ഒരു ഓഡി ആര്‍.എസ് ആര്‍ഡബ്ല്യൂഎസ് വി10 കൂപേ കാര്‍ സ്വന്തമാക്കി. മറ്റൊരു നറുക്കെടുപ്പില്‍ ജാപ്പനീസ് സ്വദേശിയായ ഹിരോഹിതോ മുറൈ ഒരു മെഴ്സിഡസ് ബെന്‍സ് എസ് 560 കാറും വിജയിച്ചു.

11 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അസ്ലം എമിറേറ്റ്സ് നാഷണല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button