ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്നെന്ന് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ പാക്കിസ്ഥാന്‍ തിരിച്ചടി തുടങ്ങിയതോടെ പോര്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും പാക്കിസ്ഥാന്‍ പറയുന്നു. പാക് സേന വക്താവ് മേജര്‍ ജന. ആസിഫ് ഗഫൂര്‍ ആണ് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെന്ന ആരോപണം ഉന്നയിച്ചത്. ട്വിറ്ററിലൂടെയാണ് ഗഫൂര്‍ ഇക്കാര്യം അറിയിച്ചത്.
Indian aircrafts intruded from Muzafarabad sector. Facing timely and effective response from Pakistan Air Force released payload in haste while escaping which fell near Balakot. No casualties or damage.
— DG ISPR (@OfficialDGISPR) February 26, 2019
രണ്ട് ട്വീറ്റുകളാണ് ഇതുസംബന്ധിച്ച് ആസിഫ് ഗഫൂര്‍ പുറത്തുവിട്ടത്. ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്നും ബാലാകോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചുവെന്നുമായിരുന്നു ആദ്യത്തെ ട്വീറ്റ്. എന്നാല്‍ പാക്കിസ്ഥാന്‍ തിരിച്ചടി തുടഹ്ങിയതോടെ സ്ഫാടക വസ്തുക്കള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
Post Your Comments