ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം. ഭീകര ക്യാപുകളെ കുറിച്ച് വിവരം നല്‍കിയിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും ആക്രമണം അനിവാര്യ മായിരുന്നെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനെതിരെ നടന്നത് സൈനിക ആക്രമണമല്ലെന്നും ഇന്ത്യ
അതേസമയം ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആക്രമണത്തില്‍ ബാലകോട്ടിലെ വനത്തില്‍ സ്ഥിതി ചെയ്തിരുന്ന ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തുവെന്ന് അദ്ദേഹം അറിയിച്ചു. നിരവധി ഭീകരരേയും പരിശീലകരേയും കമാന്‍ഡര്‍മാരെയും വധിച്ചുവെന്നും വിജയ് ഗോഖലെ അറിയിച്ചു. ആക്രമണത്തില്‍ മുതര്‍ന്ന ജെയ്ഷ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ക്യാമ്പ് നിയന്ത്രിച്ചിരുന്നത് മൗലാന യൂസഫ്. ജെയ്ഷാ തലവന്‍ മസൂദ് അസറിന്റെ ഉറ്റ ബന്ധുവാണ് യൂസഫ്. അതേസമയം പരിശീലനം ലഭിച്ച നിരവധി ഭീകരരേയും വകവരുത്തിയാതായി ഇന്ത്യ അറിയിച്ചു.കൂടുതല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും വിദേശ്യകാര്യ സെക്രട്ടറി വ്യക്തമാക്കി.
Post Your Comments