ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര് കൊല്ലപ്പെട്ടതായി സൂചന. മറ്റു വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപോയഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 12 മിറാഷ് 2000 വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബുകള്‍ പാക് മേഖലയില്‍ വര്‍ഷിച്ചു.
ഇന്ത്യ നല്കിയ തിരിച്ചടിയില്‍ മൂന്ന് ് ജയ്ഷെ ഇ മുഹമ്മദ് കണ്ട്രോള് റൂമുകളാണ് തകര്‍ന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് ഭീകര കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ജെയ്ഷ ഇ മുഹമ്മദ് കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് ആക്രമണം നടന്നത്. തിരിച്ചടിക്കാനുള്ള തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യോമ സേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇന്ത്യന്‍ പ്രത്യാക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
അതേസമയം ഇന്ത്യന്‍ പോര് വിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാക്കിസ്ഥാന് സ്ഥിരീകരണം നല്കി.
Post Your Comments