തൃശൂര്‍: കാസര്‍കോട് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന്‍ രംഗത്ത്. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്നശക്തി കോണ്‍ഗ്രസിനില്ലെന്നും പാര്‍ട്ടി ചെയ്യേണ്ട എല്ലാ ദൗത്യങ്ങളും നിര്‍വഹിച്ചുവെന്നും കോണ്‍ഗ്രസ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. റവന്യൂമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഇറങ്ങിപ്പോയത്. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
കാസര്‍കോട് കോണ്‍ഗ്രസുകാര്‍ നടത്തിയത് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയുമാണെന്ന് പറഞ്ഞ ജയരാജന്‍ ചീമേനിയിലെ കൂട്ടക്കൊല കെ പി സി സി നേതാക്കളുടെ അനുമതിയോടെയാണ് നടന്നതെന്നും അവരാരും മാലാഖമാരല്ലെന്നും വിമര്‍ശിച്ചു.
Post Your Comments