
പോത്തന്‍കോട്: സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദളിത് യുവാവ് മരിച്ചു. മേലെ ചന്തവിള മണ്ണറത്തൊടി വീട്ടില്‍ രാജന്‍ ശാന്ത ദമ്പതികളുടെ മകന്‍ കിച്ചു എന്ന വിനയബോസ്(38) ആണ് മരിച്ചത്. മങ്ങാട്ടുകോണത്ത് വച്ച് കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടന്നു വരുകയായിരുന്ന വിനയബോസിനെ വഴിയരികിലുണ്ടായിരുന്ന നാലംഗ മദ്യപസംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. പോത്തന്‍കോട് പൊലീസാണ് വിനയ്‌ബോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണവും തുടങ്ങി.
Post Your Comments