തൃശ്ശൂര്‍: വരുമാന നഷ്ടത്തെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കടത്തില്‍ മുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണം വില്‍ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ആസ്തിയിനത്തില്‍ 55 കിലോഗ്രാം സ്വര്‍ണ്ണമാണ് ബാങ്കിലുള്ളത്. ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്‍ഷന്‍ നല്‍കുന്നതിനുള്ള സ്ഥിര നിക്ഷേപമാക്കും.
നിഷ്‌ക്രിയ ആസ്തിയെ ഫലപ്രദമായി വിനിയോഗിക്കാനാണ് ഈ വിധത്തില്‍ ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു. എന്തായാലും നിയമോപദേശം തേടിയതില്‍ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളത്. ബോര്‍ഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍, ഇതിനായുള്ള ശ്രമത്തിലാണ് ബോർഡ്. എന്നാല്‍, ഇക്കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.
സ്വര്‍ണം വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാമെന്ന അജന്‍ഡ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗത്തില്‍ വന്നിരുന്നു. എസ്.ബി.ഐ.യില്‍ നിഷ്‌ക്രിയ ആസ്തിയായിക്കിടക്കുന്ന സ്വര്‍ണം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.
Post Your Comments