ശബരിമല: മണ്ഡല മകരവിളക്കു തീര്‍ത്ഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്തതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പദ്മകുമാർ. ബിജെപിയുടെയും ഭക്തരുടെയും കാണിക്ക ബഹിഷ്‌കരണ ചലഞ്ചിനെ തുടർന്ന് പല ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു.യുവതി പ്രവേശന വിവാദത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകരും വരുന്നത് കുറഞ്ഞു.
ഇതോടെ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലേക്ക് പോവുകാണ്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇടപെടലിന് എത്തുന്നത്. ശബരിമലയില്‍ കിട്ടുന്ന വരുമാനമാണ് 13,000 ദേവസ്വം ജീവനക്കാര്‍ക്കു ശമ്പളത്തിനും അന്തിതിരിക്കു വകയില്ലാത്ത1200 ക്ഷേത്രങ്ങളെ നിലനിര്‍ത്താനും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ പണം എടുക്കാതിരിക്കാൻ ഭക്തരുടെ കാണിക്ക ബഹിഷ്കരണം ശക്തമാകുകയായിരുന്നു.
അതിനിടെ സംസ്ഥാന ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും തന്നെ വലിയ ബാധ്യതയായ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികബാധ്യത ഏറ്റെടുക്കാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്.
Post Your Comments