Latest NewsKeralaNews

ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ വേണം; കത്ത് നല്‍കി വിവാദത്തിലായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ നിയോഗിക്കണമെന്ന കത്ത് നല്‍കി പുലിവാല് പിടിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ഫെബ്രുവരി എട്ടിന് നടക്കുന്ന ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്ക്ക് ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പോലീസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച്‌ കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്. എന്നാല്‍ പോലീസ് അസോസിയേഷന്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചതോടെ ദേവസ്വംബോര്‍ഡ് ഈ നിര്‍ദേശം ഒഴിവാക്കി.

Read also: അസംബ്ലിക്കിടെ കൈക്കുപ്പി കോലുമിഠായി നുണഞ്ഞ് വിദ്യാര്‍ത്ഥി ; സ്‌കൂള്‍കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജാതി, മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും ദേവാലയങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതെ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും വ്യക്തമാക്കിയാണ് പോലീസ് അസോസിയേഷൻ രംഗത്തെത്തിയത്. അതേസമയം, സാധാരണയായി ഈ രീതിയിലാണ് കത്ത് നല്‍കുന്നതെന്നാണ് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മീഷണറിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button