KeralaLatest News

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം മുക്കുപണ്ടമായി, അന്വേഷണം ആരംഭിച്ചു

കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സ്ട്രോംഗ്റൂമി​ല്‍ സൂക്ഷി​ച്ച സ്വര്‍ണത്തി​ല്‍ മുക്കുപണ്ടം കണ്ടെത്തി​യ സംഭവത്തി​ല്‍ ബോര്‍ഡ് അന്വേഷണം തുടങ്ങി​. കഴിഞ്ഞ ദിവസം ഇവിടെ കണക്കെടുപ്പ് നടന്നപ്പോള്‍ കോടനാട് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന് സൂക്ഷി​ച്ച സ്വര്‍ണത്തിലാണ് ചെമ്പി​ല്‍ സ്വര്‍ണം പൂശി​യവ കണ്ടെത്തി​യത്.കോടനാട് ക്ഷേത്രത്തി​ലെ ഭണ്ഡാരത്തി​ല്‍ സമര്‍പ്പി​ക്കപ്പെട്ട താലി​, പൊട്ട്, രൂപം തുടങ്ങി​യ 30 ഗ്രാമോളം സ്വര്‍ണത്തി​ലെ പതി​നൊന്ന് ഗ്രാമി​ലാണ് ക്രമക്കേട്.

തൃക്കാരിയൂര്‍ ഗ്രൂപ്പിന് കീഴിലുള്ള നൂറില്‍ പരം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും വഴിപാട് സ്വര്‍ണവും, പഞ്ചലോഹവും സൂക്ഷിക്കുന്നത് ദേവസ്വം അസിസ്റ്റന്റ് കമ്മീഷനറുടെ തൃക്കാരിയൂര്‍ ആസ്ഥാനത്തുള്ള സ്ട്രോങ് റൂമിലാണ്. ഭണ്ഡാരം തുറക്കുമ്പോള്‍ ലഭി​ക്കുന്ന സ്വര്‍ണവും മറ്റ് വി​ലപി​ടി​പ്പുള്ളവയും സ്വര്‍ണപ്പണി​ക്കാരെ കൊണ്ട് പരി​ശോധി​പ്പി​ച്ച്‌ മുദ്രവച്ച്‌ ​ സ്ട്രോംഗ്റൂമി​ല്‍ സൂക്ഷി​ക്കുകയാണ് പതി​വ്.

വി​വി​ധ ക്ഷേത്രങ്ങളി​ലെ സ്വര്‍ണവും വെള്ളി​യും കണക്കെടുക്കുന്ന പ്രക്രി​യയുടെ ഭാഗമായി​രുന്നു പരി​ശോധന. ജീവനക്കാരി​ കൊവി​ഡ് നി​രീക്ഷണത്തി​ലായതി​നാല്‍ തൃക്കാരിയൂര്‍ ദേവസ്വം ഓഫീസ് പൂട്ടി​യി​രി​ക്കുകയാണ്. ബുധനാഴ്ച വിജിലന്‍സ് സംഘം എത്തിയെങ്കിലും ഇതുമൂലം പരി​ശോധന നടന്നി​ല്ല.2013 ല്‍ ക്ഷേത്ര ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നടന്ന പണാപഹരണത്തി​ന്റെ ദൃശ്യങ്ങള്‍ പ്രചരി​ച്ചത് വലി​യ വി​വാദങ്ങള്‍ക്ക് കാരണമായി​രുന്നു.

നാലാമത്തെ വഴിയുമടച്ച്‌ ‘ലൈഫ്’ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കുമെന്ന് സൂചന

നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരം സ്വര്‍ണം ദേവസ്വത്തി​ലെ യൂണിയന്‍ നേതാക്കള്‍ ചി​ല ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രശ്നം ഒതുക്കി​ തീര്‍ക്കാനും ശ്രമി​ക്കുന്നുണ്ടെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. കൊവി​ഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നില്‍ നാമജപ ധര്‍ണയും ഇവര്‍ നടത്തി. അതേസമയം ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണത്തില്‍ തിരിമറി നടന്നിട്ടില്ല എന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു .

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 : 15 മരണങ്ങള്‍ : 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

ക്ഷേത്രത്തില്‍ നിന്ന് മുദ്രവച്ച്‌ കൊണ്ടുവന്ന സ്വര്‍ണം ഇവി​ടെ സൂക്ഷി​ക്കുക മാത്രമേ ചെയ്തി​ട്ടുള്ളൂ. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി​യാല്‍ മുദ്രവച്ച്‌ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതി​രെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button