ഹരീശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. കോമിക് മൂഡിലൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് രാഹുല്‍ മാധവ് ആണ്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആത്മാവില്‍ പെയ്യും ആദ്യാനുരാഗം എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സുരഭി സന്തോഷാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാട്ടുകള്‍ക്കൊപ്പം ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
Post Your Comments