Latest NewsKeralaNews

ഹരിശ്രീ അശോകന്‍ ദിലീപിനെ കണ്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപനെ നടന്‍ ഹരിശ്രീ അശോകന്‍ കണ്ടു. ആലുവ സബ് ജയലിലായിരുന്നു കൂടികാഴ്ച്ച. ഏകദേശം പത്തു മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചു. സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി. നേരെത്ത ആലുവ സബ്ജയിലിൽ ദിലീപിനെ കാണാനായി കലാഭവൻ ഷാജോണ്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ പത്ത് മിനിറ്റോളം സംസാരിച്ചു. അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിർഷായും ദിലീപിനെ കാണുവാന്‍ ജയിലില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button