തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് 160 കോടി രൂപ ലാഭമുണ്ടാക്കിയതായി മന്ത്രി എ സി മൊയ്തീന് പറഞ്ഞു. തേക്കിന്‍കാട് മൈതാനിയിലെ ലേബര്‍ കോര്‍ണറില്‍ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വികസനംനവസങ്കല്പ്പങ്ങള്’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറെയും നഷ്ടത്തിലായിരുന്നു. ഒട്ടേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ അതിനെയെല്ലാം ഒരു പരിധിവരെ തിരിച്ചെടുക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇനിയും നൂതന പദ്ധതികള്‍ ആവിഷ്കരിക്കും.
എല്ലാ മേഖലയിലും വികസനം സാധ്യമാക്കും. സര്‍ക്കാര്‍ വായ്പയെടുത്ത് ആരംഭിക്കുന്ന പദ്ധതികളുടെ തിരിച്ചടവിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഇതിലൂടെ ജനങ്ങള്‍ക്കുമേല്‍ ഒരു തരത്തിലും സമ്മര്‍ദമുണ്ടാവില്ല. വ്യവസായ മേഖലയില്‍ കൂടുതല്‍ സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തും. ഇതിലൂടെ സ്വകാര്യനിക്ഷേപങ്ങളുടെ അളവ് വര്‍ധിപ്പിക്കും. സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്കായി 1000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പരിപോഷിപ്പിക്കും. ഇതില്‍ സ്വകാര്യ ഇടപാടുകാരെ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments