ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണമാണ് ഈ വര്‍ഷം നടക്കുക. നീതി ആയോഗാണ് സ്വകാര്യവല്‍ക്കരിക്കേണ്ട ബാങ്കുകളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
Read Also: രാജ്യം മഹാമാരിയില്‍ വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന് മുകേഷ് അംബാനി
പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയിലൂടെ ഈ വര്‍ഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരിയും ഈ വര്‍ഷം വില്‍ക്കും. ബാങ്ക് ഓഫ് ഇന്ത്യയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട സമിതിക്കാണ് നീതി ആയോഗ് ബാങ്കുകളുടെ പട്ടിക കൈമാറിയത്. ഇതിനൊപ്പം ഒരു ഇന്‍ഷൂറന്‍സ് കമ്പനിയുടെ പേരും നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ബാങ്കുകളുടേയും ഇന്‍ഷൂറന്‍സ് കമ്ബനിയുടേയും സ്വകാര്യവല്‍ക്കരണം ഉണ്ടാവും.
Post Your Comments