ന്യൂഡൽഹി : പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കി ലോകരാഷ്ട്രങ്ങൾ . ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വരും ദിവസങ്ങളിൽ ഫ്രാൻസ് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്.അസറിനെതിരെ മാത്രമല്ല സഹോദരനും,പഠാൻകോട്ട് ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൽ റൗഫ് അസ്ഹറിനെതിരെയും സമാന നീക്കം നടത്താൻ ആലോചനയുണ്ട്.
2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാൽ പാകിസ്ഥാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിർക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
എന്നാൽ ഈ സാഹചര്യത്തിലാണ് ഫ്രാൻസ് ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്നത്.പുൽവാമ ഭീകരാക്രമണം നിന്ദ്യവും,ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിർപ്പ് മറികടന്നാണ്.പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ യൂറോപ്യൻ യൂണിയൻ ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഭീകരവാദം അമർച്ച ചെയ്യുന്നതോടെ അവസാനിക്കുമെന്ന് പ്രസ്താവിച്ച യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി എന്തിനും സൗഹൃദ രാഷ്ട്രമായ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Post Your Comments