പഴഞ്ഞി : കമ്മിറ്റിക്കാർ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് ആനകൾ വിരണ്ടോടി.അൻപതോളം ആനകളുമായുള്ള കൂട്ടിയെഴുന്നള്ളിപ്പിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രാദേശിക കമ്മിറ്റിക്കാർ തമ്മിൽ വഴക്കിട്ടത്. ബഹളം ഉണ്ടായതോടെ പോലീസ് എത്തി ലാത്തി വീശിയതോടെ അടിപിടി കൂടിയവരും പൂരം കാണാനെത്തിയവരും ചിതറിയോടി.
ആനകൾക്ക് സമീപത്തേക്ക് ആളുകൾ എത്തിയതോടെ ആനകൾ ഭയന്നു. കൂട്ടത്തിൽ നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആന അനുസരണക്കേട് കാണിക്കുകയും ചെയ്തു. ആനയെ നിയന്ത്രിച്ചെങ്കിലും കൂച്ചുവിലങ്ങിടാത്തതിനാൽ കൊമ്പൻ തിരിഞ്ഞ് അതിവേഗത്തിൽ മറ്റ് ആനകൾ നിൽക്കുന്ന ഭാഗത്തേക്ക് ഓടുകയായിരുന്നു. ഇതോടെ മറ്റ് ആനകളും തിരിഞ്ഞോടി.
എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് ആനകളെ നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി.പല ആനകൾക്കും കൂച്ചുവിലങ്ങിടാത്തതിനാൽ അതിവേഗത്തിൽ മുന്നോട്ടോടാൻ ആനകൾക്ക് കഴിഞ്ഞു.
Post Your Comments