![periya murder](/wp-content/uploads/2019/02/periya-murder.jpg)
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. അറസ്റ്റിലായ പ്രതികള്‍ക്ക് പുറമെ ഇനിയും കൂടുതല്‍ പേര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
ജില്ലയിലെത്തിയ ക്രൈം ബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ഇതുവരെ കേസ് അന്വേഷിച്ചിരുന്ന സംഘവുമായി ചര്‍ച്ച നടത്തി. പ്രതികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച സംഘം സംഭവസ്ഥലവും സന്ദര്‍ശിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. ഇവരെ ഇന്ന് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇവരെ മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
Post Your Comments