NewsInternational

പുതിയ ഭരണഘടന കരട്; ക്യൂബയില്‍ ഹിത പരിശോധന

 

ഹവാന: ക്യൂബയിലെ പുതിയ ഭരണഘടനയുടെ കരടില്‍ ജനഹിതമറിയാന്‍ വോട്ടെടുപ്പ് നടന്നു. ഒമ്പത് ദശലക്ഷം പൗരന്മാരുടെ പങ്കാളിത്തത്തിലാണ് കരട് തയ്യാറാക്കിയത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാനും വിശകലനം ചെയ്യാനും 1,33,000 പൗരയോഗങ്ങള്‍ ചേര്‍ന്നു. 113 ആര്‍ട്ടിക്കിള്‍ പരിഷ്‌കരിക്കുകയും 87 എണ്ണം കൂട്ടിച്ചേര്‍ക്കുകയും 11 എണ്ണം ഒഴിവാക്കുകയും ചെയ്തു. 760 പരിഷ്‌കാരങ്ങളില്‍ പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചില വാക്കുകളും പ്രയോഗങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. 25,348 പോളിങ് കേന്ദ്രങ്ങളിലും ആശുപത്രികളിലും ബസ് സ്റ്റാന്‍ഡുകളിലും എയര്‍പോര്‍ട്ടുകളിലും സ്ഥാപിച്ച 195 പ്രത്യേക കേന്ദ്രത്തിലും 16 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ വോട്ടുചെയ്തു. ബാലറ്റ് സംവിധാനത്തിലാണ് വോട്ടിങ് നടന്നത്.

നിലവിലെ ക്യൂബന്‍ ഭരണഘടന 1976ലാണ് അവസാനമായി മാറ്റിയെഴുതിയത്. പുതിയ ഭരണഘടന നിലവില്‍ വന്നാല്‍ നിലവിലെ പ്രസിഡന്റ് ഓഫ് റിപ്പബ്ലിക് എന്നറിയപ്പെടും. ”വിവാഹം രണ്ടു വ്യക്തികളുടെ കൂടിച്ചേരല്‍’ ആയി അംഗീകരിക്കുന്ന കരട് നിലവില്‍ വന്നാല്‍ ക്യൂബയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button