മലപ്പുറം: മുസ്ലീം ലീഗ് ജില്ലാ സമ്മേളന വേദിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും. നിഷ്‌ക്രിയത്വത്തിന്റെ തടവറയില്‍ ജീവിക്കുന്ന മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് വിഭജനത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്രം ഉപയോഗപ്പെടുത്തുന്നതെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ചു മുന്നേറാം എന്ന പ്രമേയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയിലാണ് െ്രചന്നിത്തലയും വേണുഗോപാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ 1000 ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുകയും ചെയ്തു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് സമയത്ത് പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ കേന്ദ്രം ഉപയോഗപ്പെടുത്തുകയാണെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പുതുതായി നിര്‍മ്മിച്ച ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, ശ്രദ്ധേയമായ സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞത്, രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍.
Post Your Comments