തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ സിപിഎം സിബിഐ അന്വേഷണം ഭയക്കുന്നുവെന്ന ആരോപണം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഷ്ട്രീയ നിരീക്ഷന്‍ എം.എന്‍ കാരശ്ശേരിയാണ് ഇത് പറഞ്ഞത്. കൊലപാതകത്തില്‍ സിബിഭ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം. എന്നാല്‍ സിപിഎമ്മും സര്‍ക്കാരും ഇത് അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ടെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന് പാര്‍ട്ടി എന്ന നിലയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു കൊലപാതകമാണ് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം. കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട് എന്ന് വ്യക്തമാണെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
അഭയാ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന സിബിഐ അന്വേഷണത്തെ തുടര്‍ന്നാണെന്നും ചേകന്നൂര്‍ മൗലവിക്കേസിലും പ്രതികളെ പിടികൂടാന്‍ സഹായിച്ചത് സിബിഐ അന്വേഷണമാണെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി. ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന അഭിമന്യു കൊലക്കേസിലെ ഏഴ് പ്രതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത് പോലീസിന്റെ ജാഗ്രത കുറവുകൊണ്ടാണെന്നും കാരശ്ശേരി ആരേപിച്ചു.
Post Your Comments