സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാര്‍ഷികമാണ് കുവൈത്ത് ആഘോഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണുള്ളത്. ബ്രിട്ടീഷ് അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാര്‍ഷികവും ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷികവും ആണ് നാളെയും മറ്റന്നാളുമായി കുവൈറ്റ് ജനത ആഘോഷിക്കുന്നത്.ദേശീയ വിമോചന ദിനാഘോഷങ്ങള്‍ വിജയകരമാക്കാന്‍ സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു .
ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യമെങ്ങും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വകുപ്പുമേധാവികള്‍ യോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍ വിഭാഗം അറിയിച്ചു.ദേശീയ, വിമോചന ദിനങ്ങളോടനുബന്ധിച്ചുള്ള പൊതുഅവധി തുടങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതാണ് തിരക്കിന് കാരണം. ഒട്ടകയോട്ടം പോലുള്ള പരമ്പരാഗത മത്സരങ്ങളും ശൈഖ് ജാബിര്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും വീക്ഷിക്കുന്നതിന് വിദേശത്തുനിന്ന് ധാരാളം ആളുകള്‍ കുവൈത്തിലെത്തുന്നുമുണ്ട്.
Post Your Comments