ന്യൂദല്‍ഹി: കശ്മീരിലെ മുസ്ലിം വിഘടനവാദികളുടെ കല്ലേറ് നേരിടേണ്ടി വരുന്ന സൈനികര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കശ്മീര്‍ താഴ്വരയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ മകളും വിരമിച്ച സിആര്‍പിഎഫ് ജവാന്റെ മകളുമാണ് ഹര്‍ജി നല്‍കിയത്. നിലപാട് വിശദീകരിക്കാനാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ദേശിയ മനുഷ്യാവകാശ കമ്മീഷനും നോട്ടീസയച്ചു.
സൈനികരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ നയം രൂപീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനായി കല്ലേറുകാരെ പ്രതിരോധിച്ചാല്‍ സൈനികര്‍ക്കെതിരെ കേസെടുക്കുന്നു. കല്ലേറുകാര്‍ക്കെതിരായ ഒന്‍പതിനായിരത്തിലേറെ കേസുകള്‍ പിന്‍വലിച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു.. തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനിടെയാണ് സൈനികര്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് വിധേയരാകുന്നത്.
സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ കല്ലെറിഞ്ഞ് ആക്രമിക്കുന്നതില്‍ വേദനയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതെ സമയം പുല്‍വാമ ഭീകരാക്രമണത്തില്‍ വിഘടനവാദികളുടെയും തദ്ദേശവാസികളുടെയും പങ്ക് വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പൊതുപ്രവര്‍ത്തകനായ വിനീത് ധാണ്ഡ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
Post Your Comments