കൊല്ലം: കൊല്ലം കടയ്ക്കലില്‍ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു. കടയ്ക്കല്‍ പാങ്ങലാട് സ്വദേശിനി റംലാബീവി (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആണ് റംലാബീവിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പരുക്കേറ്റ് കിടക്കുന്ന റംലാബീവിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന ഇവര്‍ രണ്ട് മക്കളോടൊപ്പം ആയിരുന്നു താമസം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തലയ്ക്ക് പിന്നിലേറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments