ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി വേദി പങ്കിടേണ്ടി വന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസുമായി വേദി പങ്കിട്ടത് നിസ്സഹായാവസ്ഥ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ പോരാടാന്‍ തന്റെ മുന്നിൽ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. രാജ്യത്തിന് അമിത്ഷായും നരേന്ദ്രമോദിയും ആപത്താണ്. അതിനാല്‍ അവരെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു. അത് മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
Post Your Comments