Latest NewsKerala

ഒടുവില്‍ വിജേഷിനു നീതി: നഷ്ടപരിഹാരം നല്‍കാന്‍ ചിറ്റിലപ്പിള്ളി

കൊച്ചി: വീഗാലാന്‍ഡില്‍ നിന്നും വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം നല്‍കുക. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. തുക വിജേഷിന്റെ അമ്മക്കാണ് കൈമാറുക.

ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ജോലിക്ക് കയറിയ വിജേഷിന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. തുടര്‍ന്ന് നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന വിജേഷിന് കമ്പനി നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്നായിരുന്നു ചിറ്റിലപ്പിള്ളിയുടെ വാദം. തുടര്‍ന്ന് ഈ വാദം കമ്പനി പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ വണ്ടര്‍ലായുടെ എംഡിയോട് കോടതി നിര്‍ദേശിച്ചു. ആരൊക്കെയാണ് കമ്പനി എംഡിമാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നീ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായര്‍ ആണ് കോടതിയില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button