ഇംഗ്ലീഷ് ലീഗ് കപ്പ്(കാര്‍ബാവോ കപ്പ്) മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ആവേശകരമായ മല്‍സരത്തില്‍ ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സിറ്റി തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. 120 മിനുറ്റ് കളിച്ചിട്ടും ഇരു കൂട്ടര്‍ക്കും പന്ത് വലയിലെത്തിക്കാനായില്ല. അതിനിടെ സിറ്റിക്കായി അഗ്യുറോ ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.സിറ്റിക്ക് അനായാസ ജയം പ്രതീക്ഷിച്ച മത്സരത്തില്‍ ചെല്‍സി പൊരുതി നോക്കിയെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.
https://youtu.be/Lg37SKuzdbE
മത്സരത്തിലുടനീളം ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നിശ്ചിത സമയത്തും അധികസമയത്തും കളി ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് പെനാല്‍റ്റിയിലേക്ക് നീണ്ടത്.പെനാല്‍റ്റിയിലേക്ക് നീങ്ങും എന്നുറപ്പായതോടെ സാരി പരിക്കുള്ള കെപ്പയെ മാറ്റി കാബലേറോയെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കെപ്പ പിന്‍വാങ്ങാന്‍ തയ്യാറാവാതിരുന്നത് സാരിയെ അലോസരപ്പെടുത്തിയിരുന്നു. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ചെല്‍സിയുടെ ജോര്‍ജിഞൊ, ഡേവിഡ് ലൂയിസ് എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ സിറ്റിക്ക് ജയം സ്വന്തമായി. സിറ്റിയുടെ സാനെയുടെ ഷോട്ട് കെപ്പ തടുത്തെങ്കിലും ഫലമുണ്ടായില്ല. അവസാന കിക്കെടുത്ത റഹിം സ്റ്റെര്‍ലിങ് പന്ത് വലയിലെത്തിച്ചതോടെ സിറ്റി ജയിച്ചു കയറി.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള കിരീട പോരാട്ടം കനത്തു. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും രണ്ടാം സ്ഥാനത്തുള്ള സിറ്റിയും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു.
Post Your Comments