ചേര്‍ത്തല: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ആദ്യയാത്രയില്‍ വഴിയില്‍ നിന്നതിനു കാരണം ഗതാഗതക്കുരുക്ക്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇലക്ട്രിക് ബസാണ് ബാറ്ററി തീര്‍ന്നതിനെത്തുടര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷനില്‍ നിന്നത്. തിരുവനന്തപുരം മുതല്‍ പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നുവെന്നും നേരത്തേ പുറപ്പെട്ട ബസുകള്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേര്‍ന്നുവെന്നും കണ്ടക്ടര്‍ ഫാത്തിമ പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നാലെയെത്തിയ ബസുകളില്‍ അവരെ കയറ്റി വിടാന്‍ കഴിഞ്ഞുവെന്നും ഫാത്തിമ പറഞ്ഞു. 10 ഇലക്ട്രിക് ബസുകളാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്. ശബരിമലയില്‍ നടത്തിയ സര്‍വീസ് വിജയകരമായതിനെത്തുടര്‍ന്നാണ് ഇലക്ട്രിക് ബസുകള്‍ ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടാന്‍ ഈ ബസുകള്‍ക്ക് കഴിയും.
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം അനുസരിച്ചാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്. 10 വര്‍ഷത്തേക്ക് വാടകയ്ക്കെടുത്ത ബസുകളാണ് ഇവ. തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനാണ് പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
Post Your Comments