കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവര്‍ഗീസിനാണ് വിചാരണ ചുമതല. കേസില്‍ വിചാരണയ്കക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടിയുടെ ആവശ്യത്തെ എതിര്‍ത്ത് ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി.
നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ആവശ്യപ്പെട്ട് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി അറിയിച്ചു.
Post Your Comments