വാഷിംഗ്ടൺ : തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമിച്ച ഡോക്യൂമെന്ററിക്ക് (ഷോട്ട് ) ഓസ്കർ പുരസ്‌കാരം. ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇറാനിയൻ ചലച്ചിത്രകാരി റെയ്‌ക സതാബ്ജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സ്ത്രീകളുടെ കൂട്ടായ്മയെകുറിച്ചാണ് ഡോക്യൂമെന്ററി.
മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ പുരസ്കാരം റജീന കിംഗിനാണ്. ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയത്തിനാണ് റജീന കിംഗിനെ മികച്ച സഹനടക്കുള്ള ഓസ്കാര്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്കാറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ഓസ്കാര്‍ അവാര്‍ഡാണിത്.
Post Your Comments