KeralaLatest News

ഇടഞ്ഞ ആനയുടെ പുറത്ത് നാലുപേർ ; സാഹസികമായ രക്ഷപ്പെടുത്തൽ ഇങ്ങനെ

പെരിങ്ങോട്ടുകര : ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇടഞ്ഞ ആനയുടെ പുറത്ത് 4 പേർ ഉണ്ടായിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി താഴെയിറക്കി.

സോമശേഖര ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കുവാൻ കൊണ്ടുവന്ന ചെർപ്പുളശേരി രാജശേഖരൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിക്കുവാൻ കൊണ്ട് വരുന്നതിനിടെ വൈകിട്ട് നാലരയോടെ പെരിങ്ങോട്ടുകര ദേവ തിയറ്ററിനു സമീപം ഇടഞ്ഞത്.അക്കാവിള വിഷ്ണുനാരായണൻ, അരുൺ അയ്യപ്പൻ എന്നീ ആനകളും ഒപ്പം ഉണ്ടായിരുന്നു.

ആനയെ എലിഫന്റ് സ്ക്വാഡ് എത്തി വടം കെട്ടി തളയ്ക്കുകയായിരുന്നു. ഇതുമൂലം ഈ റൂട്ടിൽ 1 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇടഞ്ഞ ആനയെ കൊണ്ടുപോയ ശേഷം മറ്റൊരു ആനയെ എത്തിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button