കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീട്ടില്‍ നടന്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും അച്ഛന്മാരുമായി എം.പി സംസാരിച്ചു. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും എന്നാല്‍ മാത്രമേ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ എന്നും എംപി പറഞ്ഞു.
ഇരുകുടുംബങ്ങളേയും ആശ്വസിപ്പിച്ച ശേഷമാണ് എംപി തിരികെ പോയത്. ടി പി വധക്കേസില്‍ ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സുരേഷ് ഗോപി പിഎമ്മിനെ പരിഹസിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments