ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജനങ്ങളെ അഭിസംബോധന ചെയ്തുളള പരിപാടിയിലാണ് അദ്ദേഹം പ്രതീക്ഷ പങ്ക് വെച്ചത്. ജനങ്ങള്‍ എന്നെ വീണ്ടും ഭരണമേല്‍പ്പിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുളള ജനങ്ങളെ അഭിസംബോധന ചെയ്തുളള പരിപാടിയാണെങ്കിലും ജനങ്ങളോടുളള എന്‍റെ ഈ ആശയവിനിമയം ഒരിക്കലും നിലക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ അവരുടെ ആശീര്‍വാദത്തോടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്നും മന്‍കീ ബാദില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സെെനികരേയും അദ്ദേഹത്തിന്‍റെ മന്‍കീബാദ് സംസാരവേളയില്‍ ഓര്‍ത്തു . ഭീകരാക്രമണത്തില്‍ ജനത ക്ഷുഭിതരാണെന്നും സെനികര്‍ വീരമൃത്യു വരിച്ചതില്‍ അതിലേറെ വേദനിക്കുന്നെന്ന് മനസിലാക്കുന്നുവെന്നും സെെനികരുടെ ജീവത്യാഗം നമുക്ക് കൂടുതല്‍ ശക്തി പകരുമെന്നും ധീരസെെനികരെ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments