ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ഷക പദ്ധതിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 75,000 കോടിയുടെ മെഗാ പദ്ധതിയെയാണ് രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്. തുടര്‍ച്ചയായുള്ള ട്വീറ്റുകളിലൂടെയായിരുന്നു ചിദംബരം മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ഇന്നാണ് വോട്ടിനായുള്ള പണം ദിവസം. വോട്ട് ലഭിക്കാന്‍ ഔദ്യോഗികമായി 2000 രൂപ വീതം ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കും.” എന്നാണ് വിമര്‍ശിച്ചത്. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നിടത്ത് വോട്ടിനായി കൈക്കൂലി കൊടുക്കുക എന്നിനേക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നില്ല എന്നത് അങ്ങേയറ്റം നാണക്കേടാണെന്നും ചിദംബരം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു മോദിയുടെ കര്‍ഷക പദ്ധതി ഉദ്ഘാടനം. ഒരു കോടിയിലധികം വരുന്ന കര്‍ഷകര്‍ക്ക് തവണ വ്യവസ്ഥയില്‍ 2000രൂപ വീതമാണ് ആദ്യഘട്ടമായി നല്‍കിയത്. പദ്ധതിക്ക് ആരംഭം കുറിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
Post Your Comments