ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ കാഷ്മീര്‍ ഡിഐജിയെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. ഫെബ്രുവരി 18ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കാഷ്മീര്‍ ഡിഐജി അമിത് കുമാറിന് കാലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ് അമിത്തിപ്പോള്.
അമിത്തിന്റെ ധെെര്യത്തെ പ്രണമിക്കുന്നുവെന്നും അമിത്തിനെപ്പോലെയുളള ഉദ്യോഗസ്ഥര്‍ ആത്മവീര്യം ഉയര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനത്തിലൂടെയാണെന്നും അമിത്തിനെ സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
Post Your Comments