ബെംഗുളൂരു: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ബേക്കറിയുടെ പേര് മാറ്റാന്‍ ഉടമയ്ക്ക് ഭീഷണി. ബെംഗുളൂരുവിലെ കറാച്ചി ബേക്കറി ഉടമയാണ് തന്റെ കടയുടെ പേര് മാറ്റാന്‍ നിര്‍ബന്ധിതനായത്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ദിരാനഗറില്‍ സ്ഥിതിചെയ്യുന്ന ബേക്കറിയിലേയ്ക്ക് ഒരുസംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പാക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്ന് ഉടമകള്‍ പേര് മറച്ചു. ബേക്കറിക്കു മുന്നില്‍ ദേശീയപതാകയും സ്ഥാപിച്ചു. 1947ല്‍ വിഭജനസമയത്തു ഇന്ത്യയിലേക്കു കുടിയേറിയ സിന്ധി വംശജര്‍ ഹൈദരാബാദിലാണ് ആദ്യമായി കറാച്ചി ബേക്കറി സ്ഥാപിച്ചത്. പിന്നീട് പ്രശസ്തമായ ഇതിന്റെ ശാഖകള്‍ വിവിധ നഗരങ്ങളില്‍ തുറക്കുകയായിരുന്നു.
Post Your Comments