ഗോലാഘട്ട്: ആസമിലെ തേയിലതോട്ടത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 133 ആയി. തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുന്നൂറോളം പേര് ഇപ്പോഴും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലാണ് ആളുകൾ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് രാത്രിയിലാണ് അപകടം നടന്നത്. തുടര്‍ന്ന് മുന്നൂറിലധികം ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു.ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തു.സാലിമിറ തേയില തോട്ടത്തിലെ തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങുകയായിരുന്നൂവെന്നാണ് കരുതുന്നത്. ഗ്രാമങ്ങളില്‍ സാധാരണ ലഭ്യമായിരുന്ന ചാരായം വിദേശമദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Post Your Comments