സൂറത്ത്: ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം ഗുജറാത്തില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധജ് ഗ്രാമമാണ് ഈ ബഹുമതമതി
സ്വന്തമാക്കിയത്. ഗുജറാത്ത് പരിസ്ഥി കമ്മീഷന്‍, വനം, പരിസ്ഥി വകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലിലൂടെയാണ് ധജ് ഈ നേട്ടം കൈവരിച്ചത്.
പ്രകൃതിയെ തീര്‍ത്തും ദ്രോഹിക്കാത്ത വിധത്തിലാണ് ഈ ഗ്രാമവാസികളുടെ പ്രവര്‍ത്തനം. പ്രകൃതി വിഭവങ്ങളാണ് ഇവര്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നത്. കൂടാതെ വൈദ്യൂതി സ്വരൂപിക്കുന്നത് സോളാര്‍ പാനല്‍ വഴിയാണ്. മാലിന്യ സംസ്‌കണത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിച്ച് അത് വഴി ഭക്ഷണം പാകം ചെയ്യാനും ഇന്ധനം കണ്ടെത്തുന്നു. വാട്ടര്‍ ടാങ്കുകളില്‍ മഴ വെള്ളം സംഭരിച്ചു വെയ്ക്കുക തുടങ്ങിയവ ഈ ?ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഇവര്‍ തന്നെ നട്ടു വളര്‍ത്തുന്ന കാര്‍ഷിക വിളകളാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുന്ന ഗ്രാമവാസികളെ സംരക്ഷിച്ച് ഗ്രാമത്തെ മഖ്യധാരയിലേയ്ക്ക് കൊണ്ടു വരിക എന്നതാണ് പരിസ്ഥി ഗ്രാമത്തിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നത്. അതേസമയം ഇവിടെയുള്ള എല്ലാ പദ്ധതികളും കുറഞ്ഞ ചെലവിലാണ് നടപ്പിലാക്കുന്നത്.
Post Your Comments