
ചെന്നൈ: ചെന്നെയിലെ പാര്‍ക്കിങ് മെെതാനിലായാണ് വന്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 150 കാറുകളാണ് കത്തിനശിച്ചത്. ആളുകള്‍ സുരക്ഷിതരാണ്. പാര്‍ക്കിങ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലമാണ് വന്‍ അഗ്നിബാധക്ക് കാരണമായത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിനു സമീപത്തെ സ്വകാര്യ ര്‍ക്കിങ് മെെതാനത്തായിരുന്നു തീ ആളിപടര്‍ന്നത്. അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാര്‍ക്കിംഗ് മൈതാനയിലും വന്‍ തീ പിടുത്തമുണ്ടായി 300 കാറുകളോളം കത്തിയമര്‍ന്നിരുന്നു.
Post Your Comments