തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 24 പേര്‍ മരിച്ചതായാണ് വിവരം. 19 പേരെയാണ് തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് നോര്‍ക്ക സിഇഒ അജിത് കോളാശേരി അറിയിച്ചു
കുവൈറ്റിലെ നോര്‍ക്ക ഹെല്‍പ് ഡെസ്‌കാണ് 24 മലയാളികള്‍ മരിച്ചെന്നും ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണെന്നുമുള്ള കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണ്. കാലതാമസം കൂടാതെ മൃതദേഹം തിരിച്ചറിഞ്ഞ് മരിച്ചവരുടെ സ്വദേശങ്ങളിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നോര്‍ക്ക സിഇഒ കൂട്ടിച്ചേര്‍ത്തു.
197 പേരാണ് ആറു നിലയുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇന്നലെ ദുരന്ത സ്ഥലത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Post Your Comments