തിരുവനന്തപുരം : കോടികൾ പാട്ടകുടിശിക വരുത്തിയ ക്ളബുകൾക്കെതിരെ കനത്ത നടപടിയുമായി ജില്ലാ ഭരണകൂടം. കുടിശിക വരുത്തിയവരിൽ സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടേയും കുടിശ്ശിക.പാട്ടകുടിശിക അടയ്ക്കാത്ത മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിന് നോട്ടീസ് നൽകി.
മുസ്ളീം അസോസിയേഷൻ 50 ലക്ഷം രൂപയാണ് കുടിശിക. ശ്രീമൂലം ക്ലബ്ബിന്റെ കുടിശിക 60,6800 രൂപ,ടെന്നീസ് ക്ലബ്ബിന് ഏഴ് കോടി അമ്പത് ലക്ഷം.വൈഎംസിഎ രണ്ടുകോടി 40 ലക്ഷം. വെള്ളയമ്പലം ട്രിവാൻഡ്രം വുമൺ ക്ലബ്ബിന് ഒരുകോടി 95 ലക്ഷം രൂപ. സിറ്റി ആൻഡ് ശ്രീകുമാർ തീയേറ്റർ ഒരു കോടി 23 ലക്ഷം രൂപ.വീര കേരള ജിംഖാന 89 ലക്ഷം, പഞ്ചായത്ത് അസോസിയേഷൻ 49 ലക്ഷം, ചട്ടമ്പി സ്വാമി ക്ലബ്ബ് 44 ലക്ഷം, റെഡ് ക്രോസ് സൊസൈറ്റി 43 ലക്ഷം, ചിന്മയ മിഷന് രണ്ട് കോടി 12 ലക്ഷം,
സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയും ജില്ലാ ഭരണകൂടവുമായി കരാറുണ്ടാക്കുകയും ചെയ്ത ക്ലബ്ബുകളും സംഘടനകളുമാണ് കോടികളുടെ കുടിശ്ശിക അടക്കാതെയിരിക്കുന്നത്.
Post Your Comments