മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പാട്ട് പാടിയത് അനിസ്ലാമികമെന്ന് സമസ്ത. ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയിലാണ് സ്ത്രീകള്‍ പാട്ട് പാടിയത്. ലീഗ് നേതൃത്വത്തെ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഇകെ വിഭാഗം അതൃപ്തി അറിയിച്ചു. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നത് ഇസ്ലാം മതവിശ്വാസത്തിന് നിരക്കാത്തത് ആണ് എന്നാണ് സമസ്തയുടെ നിലപാട്.
മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മളനം കഴിഞ്ഞ ശനിയാഴ്ച മുതല്‍ നടന്ന് വരികയാണ്. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ദിവസും രാത്രി കലാപരിപാടികളുണ്ട്. ഗാനമേള അടക്കമുളള പരിപാടികളില്‍ സ്ത്രീകളും പങ്കെടുത്തിരുന്നു. ഇതാണ് സമസ്തയുടെ എതിര്‍പ്പിന് കാരണം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉലമ-ഉമറ കോണ്‍ഫറന്‍സിലാണ് പാണക്കാട് സാദിഖലി തങ്ങള്‍ അടക്കമുളള ലീഗ് നേതാക്കളെ സമസ്തയുടെ നേതാക്കള്‍ അതൃപ്തി അറിയിച്ചത്
Post Your Comments