പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോയാണ് മരിച്ചത്. പ്രതികള്‍ പോലീസ് പിടിയിലായിട്ടില്ല.
പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷണം കടന്ന് പോയപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു. കുത്ത് തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന് പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശിയായ അഞ്ച് പേര്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയല്‍വാസിയായ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. പൊലീസ് ഫോറന്‍സിക് സംഘം കൊലപാതകം നടന്ന റോഡിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രവീണിന്‍റെ മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments