ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് നാല്‍പത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി പാക്കിസ്ഥാന്‍. ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയത് ഇന്ത്യന്‍ സേനയുടെ ഭാഗത്തു നിന്നും സംഭവിച്ച സുരക്ഷാ വാഴ്ച മൂലമാണെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആരോപണം. സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണം നടത്തിയത്.
ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടകവസ്തുക്കളും പ്രാദേശികമായി ഉണ്ടാക്കിയതാണ്. കൂടാതെ ചാവേര്‍ പ്രദേശവാസിയാണെന്നും ഗഫൂര്‍ ചൂണ്ടിക്കാട്ടി. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യ ആത്മപരിശോധന നടത്തണമെന്നും ഒരു യുദ്ധം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാക് മേജര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ മറുപടി ഞെട്ടിക്കുന്നതായിരിക്കുമെന്നും ഗഫൂര്‍ പറഞ്ഞു. മതിയായ അന്വേഷണമില്ലാതെയാണ് ആക്രമണത്തില്‍ പാക്കിസ്ഥാനെ പഴിചാരുന്നതെന്നും ഗഫൂര്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments