
കാസര്‍കോട്: കല്യോട്ട് അക്രമത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നുവെന്നും എന്നാൽ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നുമുള്ള ആരോപണവുമായി സിപിഎം നേതാവ് പി. കരുണാകരന് എംപി. ഇരട്ട കൊലപാതകത്തെ സിപിഎം ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ സമീപനം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും കരുണാകരൻ വ്യക്തമാക്കി.
Post Your Comments