തിരുവനന്തപുരം: പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു. ഇരുവരുടെയും ബന്ധുക്കളും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. ചിതാഭസ്മവും വഹിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതിയാത്ര നടത്തിയിരുന്നു.
Post Your Comments