തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച രാഹുൽ ഗാന്ധി ഒരിക്കൽ പോലും കൊലപാതകത്തിന് പിന്നിൽ സി പി എം ആണെന്ന് പറയാതിരുന്നത് അഖിലേന്ത്യാ തലത്തിൽ രൂപപ്പെട്ട കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് സഖ്യം കാത്ത് സൂക്ഷിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് ബിജെപി സംസ്ഥാന വക്താവ് എം. എസ്. കുമാർ.
കൊലപാതകത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ തൃശൂരോ, കോഴിക്കോടോ പറയാതിരുന്നത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് ജനങ്ങൾ തിരിച്ചറിയും.കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളി ക്ഷേമത്തിനായി പ്രത്യേകം മന്ത്രാലയം രൂപീകരിക്കും എന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടത് സത്യത്തെ വളച്ചൊടിക്കലാണ്. എൻ.ഡി.എ സര്‍ക്കാര്‍ നിലവിൽ ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് പുതിയ മന്ത്രാലയം തുടങ്ങുന്നതിന്റെ ഭാഗമാണ്. കോൺ ഗ്രസ് അധ്യക്ഷൻ ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്.
തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട്കൊല പാതകങ്ങളാണ്നടന്നത്, അക്രമങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.കേരളത്തിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടും പോലീസിന് ഫലപ്രദമായി ഇടപെടാൻ കഴിയാത്തത് പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സി പി എം അനുവദിക്കാത്തതാണ്. ഇതിനെതിരെ യുള്ള ജനവികാരം വരുന്ന തിരഞ്ഞെ ടുപ്പിൽ പ്രതിഫലിക്കും. ബി ജെ പി വീണ്ടും അധികാരത്തിൽ വരും എന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലും കരുതുന്നതിലാണ് കൂടുതൽ നേതാക്കൾ ബി ജെ പി യിൽ എത്തുന്നത്. കോൺഗ്രസ് വക്താവ് ടോം വടക്കന് പുറമെ ഇനിയും പലരും ബി ജെ പി യിൽ എത്തുമെന്നും എം.എസ് കുമാര്‍ പറഞ്ഞു.
Post Your Comments