ഇസ്‌ലാമാബാദ്: ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്കെതിരെ വിമർശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. സൗരവിന് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തോന്നുന്നു അല്ലെങ്കില്‍ മുഖ്യമന്ത്രിയാകണമായിരിക്കും. അതിനായി ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്നായിരുന്നു മിയാന്‍ദാദിന്റെ വിമർശനം.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റില്‍ മാത്രമല്ല കായികമേഖലയില്‍ ഇനി പാകിസ്ഥാനുമായി യാതൊരുവിധ ബന്ധവും വേണ്ടെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. ലോകകപ്പില്‍ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം തന്നെ നല്‍കണം. ഇന്ത്യ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐ.സി.സിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
Post Your Comments