Latest NewsCricketSports

ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം കുറിച്ച് ലങ്കന്‍ പട

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരിക പരമ്പര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന നേട്ടവും ശ്രീലങ്ക ഇതോടെ സ്വന്തം പേരില്‍ കുറിച്ചു. രണ്ടാമിന്നിങ്‌സില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്ക എട്ട് വിക്കറ്റുകള്‍ ശേഷിക്കെ വിജയിക്കുകയായിരുന്നു. 84 റണ്‍സെടുത്ത കുശല്‍ മെന്റിസും 75 റണ്‍സെടുത്ത ഒഷാഡ ഫെര്‍ണ്ണാന്റോയും പുറത്താകാതെ നിന്ന് ശ്രീലങ്കക്ക് ചരിത്രത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തു.

ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റണ്‍സിന് തളച്ചിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് ഭീഗര തകര്‍ച്ചയായിരുന്നു. അര്‍ദ്ദസെഞ്ചുറി നേടിയ നായകന്‍ ഡുപ്ലെസിസ്, ഹഷിം അംല, ഐഡന്‍ മാര്‍ക്കം എന്നിവരല്ലാതെ മറ്റൊരാളും രണ്ടക്കം കടക്കാനായില്ല. ലങ്കന്‍ ബൌളര്‍മാരുടെ വേഗതക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ കരുത്ത് കാലിടറി വീണു. 197 റണ്‍സ് വിജയ ലക്ഷം അനായാസം മറികടന്ന ലങ്കന്‍ പട ചരിത്ര നേട്ടവും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button