Latest NewsFootballSports

ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫയുടെ വിലക്ക് നേരിട്ട് ചെല്‍സി

അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിപണികളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഫിഫ വിലക്കി. വിദേശ കൗമാര താരങ്ങളെ(18 വയസ് തികയാത്തവരെ) ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിനാണ് ഫിഫയുടെ നടപടി. 2020 ജനുവരി 20 വരെ വിലക്ക് തുടരും. അങ്ങനെ വന്നാല്‍ വരുന്ന ട്രാന്‍സ്ഫര്‍ വിപണികളില്‍ ചെല്‍സിക്ക് താരങ്ങളെ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല.അതേസമയം തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ക്ലബ്ബ് വ്യക്തമാക്കി.

ഫിഫയുടെ അച്ചടക്ക കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ചെല്‍സിക്ക് 460,000 യൂറോയും ഫുട്ബോള്‍ അസോസിയേഷന്(എഫ്.എ) 390,000 യൂറോയും പിഴയും വിധിച്ചിട്ടുണ്ട്. ഫിഫയുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഫുട്ബോള്‍ ഫെഡറേഷനും തീരുമാനമെടുത്തിട്ടുണ്ട്. ഏതാനും താരങ്ങളെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ചെല്‍സി നടപടിക്ക് വിധേയമായത്. ഇവരെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളൊന്നും ചെല്‍സി സ്വീകരിച്ചില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അതേസമയം ചെല്‍സിയുടെ 41 താരങ്ങള്‍ ലോണടിസ്ഥാനത്തില്‍ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുന്നുണ്ട്. വിലക്ക് വന്നതോടെ ഇവരെ തിരിച്ച് വിളിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button