ശ്രീനഗര്‍: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗര്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍. 100 കമ്പനി കേന്ദ്രസേനയെയാണ് ശ്രീനഗറില്‍ വിമാനമാര്‍ഗം വെള്ളിയാഴ്ച അര്‍ധരാത്രി ശ്രീനഗറില്‍ എത്തിച്ചത്. വിഘടനവാദി നേതാവായ യാസിന് മാലിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ഇതിനെതുടര്‍ന്നാണ് അടിയന്തര സേനാ വിന്യാസം.പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കെയാണ് യാസിന് മാലിക്കിന്റെ അറസ്റ്റ്.
യാസിന് മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇതിന് പിന്നാലെ കശ്മീരിലെ വിഘടന വാദികളായ ജമാഅത്ത് ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെ അര്‍ധരാത്രിയോട് കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത് പ്രതിഷേധത്തിന് കാരണമായതിനാലാണ് വിമാനമാര്‍ഗം ശ്രീനഗറിലേയ്ക്ക് 100 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി വിന്യസിച്ചത്.
Post Your Comments